പാതിവിലത്തട്ടിപ്പില്‍ പന്ത്രണ്ടിടത്ത് ഇഡി റെയ്ഡ്. സായ് ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാറിന്‍റെ തിരുവനന്തപുരത്തെ വീട്ടിലും സായിഗ്രാമം ഓഫിസുകളിലും റെയ്ഡ് തുടരുകയാണ്. അനന്തു കൃഷ്ണന്‍റെ വീട്ടിലും എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ഓഫിസിലും പരിശോധന നടക്കുന്നുണ്ട്. ഇതോടൊപ്പം കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്‍റിന്‍റെ വീട്ടിലും പദ്ധതി നടപ്പാക്കിയ സൊസൈറ്റികളുടെ ഓഫിസുകളിലും പരിശോധന തുടരുകയാണ്.