nikhitha

TOPICS COVERED

കണ്ണൂര്‍ തളിപ്പറമ്പില്‍ നവവധുവിനെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ വലിയപറമ്പ് പടന്ന കടപ്പുറം ബിച്ചാരക്കടവ് കളത്തിൽപുരയിൽ നിഖിതയെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇരുപത് വയസ്സാണ് പ്രായം. ഭർത്താവ് വൈശാഖിന്റെ പറശ്ശിനിക്കടവ് നണിശ്ശേരിയിലെ വീട്ടില്‍ വച്ചാണ് സംഭവം.

കഴിഞ്ഞവർഷം ഏപ്രിൽ ഒന്നിനായിരുന്നു നിഖിതയും വൈശാഖും തമ്മില്‍ വിവാഹിതരായത്. തളിപ്പറമ്പിലെ സ്വകാര്യ നഴ്‌സിങ് കോളജിൽ ഡയാലിസിസ് ടെക്‌നീഷ്യൻ കോഴ്‌സിന് പഠിക്കുകയായിരുന്നു നിഖിത. വൈശാഖ് വിദേശത്താണ്. ബന്ധുക്കളുടെ പരാതിയിൽ‍ തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു. സുനിൽ, ഗീത ദമ്പതികളുടെ മകളാണ് നിഖിത.

ENGLISH SUMMARY:

In Kannur's Thaliparamba, a newlywed woman was found dead at her husband's house. Nikitha, a 20-year-old from Bicharakadavu Kalathilpuram in Padanna, Valiyaparamba, Trikaripur, was discovered in an apparent case of suicide. The incident took place at the house of her husband, Vaishakh, in Nanissery, Parassinikkadavu.