കോഴിക്കോട് ചേവരമ്പലത്ത് റോഡിലെ കുഴിയില്‍ വീണുമരിച്ച രഞ്ജിത്തിന്‍റെ കുടുംബത്തിന് സഹായം. രണ്ടാഴ്ചയ്ക്ക് ശേഷം ദേശീയപാത നിര്‍മാണം ഏറ്റെടുത്ത കരാര്‍കമ്പനി വീട്ടിലെത്തി സഹായം വാഗ്ദാനം ചെയ്തു. രഞ്ജിത്തിന്‍റെ കുടുംബത്തിന്‍റെ ദുരിതം പുറത്തുകൊണ്ടുവന്നത് മനോരമ ന്യൂസാണ്.