കിഫ്ബിയെ സംരക്ഷിക്കാന്‍ നടപടി വേണമെന്ന് എല്‍ഡിഎഫ്. ജനങ്ങള്‍ക്ക് ദോഷമുണ്ടാകാത്ത രീതിയില്‍ പദ്ധതികളില്‍ നിന്ന് വരുമാനമുണ്ടാകണമെന്നും എല്‍ഡിഎഫ് സര്‍ക്കുലറില്‍ പറയുന്നു. മദ്യപ്ലാന്‍റ് ആരംഭിക്കുമ്പോള്‍ കുടിവെള്ളത്തെയും കൃഷിയെയും ബാധിക്കരുതെന്നും എല്‍ഡിഎഫ് വ്യക്തമാക്കി. എല്‍ഡിഎഫ് യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞിരുന്നില്ല. ചോദ്യം ഉയര്‍ന്നപ്പോഴാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കിഫ്ബി റോഡുകൾക്ക് ടോൾ പിരിക്കുന്നത് നേരത്തെ മുഖ്യമന്ത്രിയും സ്ഥിരീകരിച്ചിരുന്നു.യൂസർ ഫീ വഴി ലഭിക്കുന്ന പണം ഉപയോഗിച്ച് കിഫ്ബിയുടെ വായ്പകൾ തിരിച്ചടക്കാമെന്നും ഇതുവഴി വായ്പ സംബന്ധിച്ച് കേന്ദ്രത്തിന്റെ തടസവാദങ്ങൾ മറികടക്കാമെന്നും മുഖ്യമന്ത്രി നിയമസഭയിലാണ് വ്യക്തമാക്കിയത്. കിഫ്ബി റോഡുകൾക്ക് ടോൾ ഏർപ്പെടുത്തുതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടി പറയവെയാണ് യൂസർഫീ ഈടാക്കുന്ന കാര്യം മുഖ്യമന്ത്രി സ്ഥിരീകരിച്ചത്.
കിഫ്ബിയെ വരുമാനം ഉണ്ടാക്കുന്ന മാതൃകയാക്കി മാറ്റണം. എങ്കിലേ കിഫ്ബി വായ്പ സർക്കാരിന് മേൽ അടിച്ചേൽപ്പിക്കുന്ന കേന്ദ്ര നയം മറികടക്കാൻ കഴിയൂ. ബാധ്യത ക്രമാനുഗതമായി ഒഴിവാക്കാൻ ഇതോടെ കഴിയും വായ്പകൾ കൃത്യ സമയത്ത് തിരിച്ചടച്ച് ക്രഡിറ്റ് സ്കോർ ഉയർത്തിയ സ്ഥാപനമാണ് കിഫ്ബിയെന്നും മുഖ്യമന്ത്രി പ്രശംസിച്ചിരുന്നു.