സ്കൂള്‍ കുട്ടികളില്‍പോലും ലഹരി വ്യാപകമാകുമ്പോള്‍ മാതാപിതാക്കളുടെ ആശങ്ക പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. അങ്ങനെയുളളവര്‍ക്ക് ഒരു ആശ്വാസമാണ് ഡ്രഗ് കിറ്റ്. നിങ്ങളുടെ കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് വീട്ടില്‍ തന്നെ പരിശോധിക്കാന്‍ കഴിയുന്നതാണ് ഈ സംവിധാനം.
ഞെട്ടിപ്പിക്കുന്നതാണ് ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍. ചെറുപ്പക്കാരാണ് മിക്കതിലും പ്രതികള്‍. പലകുറ്റകൃത്യങ്ങളുടേയും പിന്നാമ്പുറം തേടിപ്പോയാല്‍ വില്ലന്‍ ലഹരിയായിരിക്കും. പലപ്പോഴും കേസെടുത്ത് കഴിഞ്ഞാകും മക്കള്‍ ലഹരിക്ക് അടിമകളാണെന്ന് മാതാപിതാക്കള്‍ പോലും അറിയുന്നത്. ഈ സാഹചര്യത്തിലാണ് ഡ്രഗ് ടെസ്റ്റ് കിറ്റിന്‍റെ പ്രസക്തി ഏറുന്നത്. എളുപ്പത്തില്‍ ഉപയോഗിക്കാം, മിനിറ്റുകള്‍ക്കുള്ളില്‍ ഫലവും ലഭിക്കും. അതുകൊണ്ടുതന്നെ രക്ഷിതാക്കള്‍ ധാരാളമായി ഇത് വാങ്ങുന്നുണ്ടെന്ന് വിതരണക്കാര്‍ പറയുന്നു.
ഇതൊരു ആശ്വാസമായിക്കണ്ട് നേരെ കുട്ടികള്‍ക്കടുക്കലേക്കു പോയി ടെസ്റ്റ് ചെയ്യാന്‍ വരട്ടെ. അതിമു മുന്‍പ് രക്ഷിതാക്കളും അറിയേണ്ട് ചില കാര്യങ്ങളുണ്ട്. റിസള്‍ട്ട് പോസിറ്റീവ് ആണെന്ന് അറിഞ്ഞാല്‍ വീട്ടുകാര്‍ പാനിക് ആവാതെ കുട്ടികളെ പോസ്റ്റ് കൗണ്‍സിലിങ്ങിന് വിധേയരാക്കണം. തുടക്കമാണെങ്കില്‍ കൗണ്‍സിലിംഗിലൂടെ മാറ്റാന്‍ സാധിക്കും.