TOPICS COVERED

സി.പി.ഐ മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു (73) അന്തരിച്ചു. അർബുദബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ആറുമണിക്കായിരുന്നു അന്ത്യം. 1991ലും 1996ലും വടക്കന്‍ പറവൂരില്‍നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

സ്വാതന്ത്ര്യസമര സേനാനിയും മുൻ എം.എൽ.എയുമായിരുന്ന ശിവൻ പിള്ളയുടെയും ചെല്ലമ്മയുടെയും മകനാണ്. എ.ഐ.വൈഎഫ് എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. ജനയുഗത്തിന്റെ മാനേജരും ഡയറക്ടറുമായിരുന്നു. 1996-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പറവൂരില്‍ വി.ഡി സതീശനെ തോല്‍പ്പിച്ചാണ് അദ്ദേഹം നിയമസഭയില്‍ എത്തിയത്.

ENGLISH SUMMARY:

Former CPI Ernakulam district secretary P. Raju (73) passed away. He was elected MLA from North Paravur in 1991 and 1996.