പാലക്കാട് ഒറ്റപ്പാലത്ത് ക്ലാസ് മുറിയില്‍ വച്ച് സഹപാഠി സുഹൃത്തിന്‍റെ മൂക്കിടിച്ച് തകര്‍ത്തു. ഒറ്റപ്പാലം സ്വകാര്യ ഐ.ടി.ഐ വിദ്യാര്‍ഥി സാജനാണ് ( 20) മൂക്കിനും, കണ്ണിന് താഴെയും പരുക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. കഴിഞ്ഞമാസം 19 ന് ക്ലാസ് മുറിയില്‍ വച്ച് യാതൊരു പ്രകാപനവുമില്ലാതെ ആക്രമിച്ചെന്നാണ് കേസ്. സാജന്‍റെ സുഹൃത്തും സഹപാഠിയായ കിഷോറിനെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. സിസിടിവിയില്‍ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ആക്രമണമുണ്ടായ ദിവസം തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായി ഒറ്റപ്പാലം പൊലീസ് പറഞ്ഞു.