തിരുവമ്പാടിയിൽ മുസ്ലിം ലീഗുകാർ വനം മന്ത്രിയെ വഴിയിൽ തടഞ്ഞു കൂട്ടിലടച്ചു. വന്യജീവി അക്രമണത്തിൽ സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു തിരുവമ്പാടി ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രതീകത്മക സമരം.
പാഞ്ഞുവരുന്ന വാഹനം സമരക്കാർ തടഞ്ഞ് നിർത്തി. തുടർന്ന് മന്ത്രി എ കെ ശശീന്ദ്രനെ പുറത്തിറക്കി മരത്തടി കൊണ്ടുണ്ടാക്കിയ കൂട്ടിലടച്ചു. വന്യജീവി ആക്രമണത്തിൽ ജീവനുകൾ ഒന്നൊന്നായി നഷ്ടപ്പെടുമ്പോൾ സമരത്തിൻ്റെ രീതി മാറ്റുകയല്ലാതെ രക്ഷയില്ലെന്ന് ലീഗ് നേതാക്കൾ തിരുവമ്പാടി മണ്ഡലത്തിലെ പലയിടങ്ങളിലും പുലി ഉൾപ്പടെയുളള വന്യ ജീവികളെ കണ്ടതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഈ ആശങ്ക വനം വകുപ്പിനേയും സർക്കാരിനേയും അറിയിക്കാൻ കൂടിയായിരുന്നു ലീഗിൻ്റെ വേറിട്ട പ്രതിഷേധം