വിയൊര്‍പ്പൊഴുക്കി വളര്‍ത്തിയെടുത്ത കൃഷി വന്യജീവികള്‍ നശിപ്പിച്ചാലും കര്‍ഷകര്‍ക്ക് കിട്ടുന്നത് തുഛമായ നഷ്‍ടപരിഹാരത്തുക. 2015 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള തുകയാണ് പത്തു വര്‍ഷത്തിനിപ്പുറവും വനം വകുപ്പ് നല്‍കി വരുന്നത്.
കൃഷിനാശം പെരുകുമ്പോഴും നഷ്‌ടപരിഹാര തുക കാലോചിതമായി പരിഷ്‌കരിക്കണമെന്ന കര്‍ഷകരുടെ ആവശ്യം പരിഗണിച്ചില്ല. കാടിറങ്ങുന്ന വന്യജീവികള്‍ കാരണം കര്‍ഷകര്‍ കരയാത്ത ദിവസങ്ങളില്ല.
ഓരോ ദിവസവും കര്‍ഷകരുടെ ഹെക്‌ടര്‍ കണക്കിനു അധ്വാനമാണ് കാട്ടാനയും കാട്ടുപോത്തും മാനും മയിലുമെല്ലാം നശിപ്പിക്കുന്നത്. കൃഷി നശിപ്പിച്ചാല്‍ വനം വകുപ്പില്‍ നിന്നും ലഭിക്കുന്ന നഷ്‌ടപരിഹാര തുക നന്നേ അപര്യാപ്‌തമാകുമ്പോള്‍ കര്‍കരുടെ വേദന ഇരട്ടിയാകും.