വ്രത ശുദ്ധിയുടെ നിറവില്‍ ഇസ്ലാംമത വിശ്വാസികള്‍. പൊന്നാനിയിലും കാപ്പാടും അടക്കം മാസപ്പിറവി കണ്ടതോടെയാണ് ഇന്ന് റമസാന്‍ വ്രതത്തിന് തുടക്കമായത്. ആത്മസംസ്കരണത്തിനുള്ള അവസരം കൂടിയാണ് വിശ്വാസികള്‍ക്ക് ഈ നോമ്പുകാലം .
മനസും ശരീരവും പൂര്‍ണമായും പ്രപഞ്ചസൃഷ്ടാവിലേക്ക് സമര്‍പ്പിക്കുന്ന ഇനിയുള്ള മുപ്പത് ദിവസങ്ങള്‍. പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണവും വെള്ളവും വെടിഞ്ഞുള്ള ത്യാഗമാണ് റമസാന്‍ മാസത്തിലെ പ്രത്യേകത. ഈ കാലം ആത്മ സംസ്കരണത്തിനുള്ള അവസരമാക്കിയെടുക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
ആത്മീയ മൂല്യങ്ങളുടേയും ധാര്‍മിക ബോധത്തിന്റേയും അഭാവമാണ് ലഹരി ഉപയോഗങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണമെന്ന് ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍. അതുകൊണ്ടുതന്നെ ആത്മീയ ,ധാര്‍മ്മിക ചിട്ടകള്‍ പരിശീലിക്കാനുള്ള അവസരമാക്കി നോമ്പുകാലത്തെ മാറ്റണമെന്നും കാന്തപുരം ഒാര്‍മിപ്പിക്കുന്നു.
ഖുര്‍ ആന്‍ അവതരിച്ച മാസമായതുകൊണ്ടുതന്നെ ഖുര്‍ ആന്‍ പാരായണത്തിന് കൂടുതല്‍ സമയം കണ്ടെത്തുന്ന സമയം കൂടിയാണ് നോമ്പുകാലം. ഇഫ്താര്‍ സംഗമങ്ങളിലൂടെ സാമൂഹിക ഒത്തുചേരലുകളുടെ സൗഹാര്‍ദകാലം കൂടിയാണ് റമസാന്‍ സമ്മാനിക്കുന്നത്.