മല്‍സരത്തിനിടെ നോമ്പ് ആചരിക്കാത്തതിന് ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്കെതിരെ വിമര്‍ശനവുമായി മതപണ്ഡിതന്‍. ആരോഗ്യമുള്ളയാള്‍ നോമ്പ് ആചരിക്കാത്തത് കുറ്റകരമെന്ന് മുസ്‌ലിം ജമാ അത്ത് പ്രസിഡന്‍റ് ഷഹാബുദ്ദീന്‍ റസ്‌വി പറഞ്ഞു. ചാംപ്യന്‍സ് ട്രോഫി സെമിഫൈനലില്‍ ഓസ്ട്രേലിയക്കെതിരായ മല്‍സരത്തിനിടെ വെള്ളം കുടിച്ചത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
ഷമി ചെയ്തത് ശരിയത്ത് നിയമ പ്രകാരം കുറ്റകരമാണെന്നും ക്രിമനലാണെന്നുമാണ് റിസ്‌വി പറഞ്ഞത്. ഇതിനുള്ള ശിക്ഷ ദൈവം നല്‍കുമെന്നും റിസ്‌വി. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പ്രതികരണങ്ങളാണ് വരുന്നത്. ഇത്തരത്തില്‍ കായിക മേഖലയെ മതവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല എന്ന അഭിപ്രായം പലരാഷ്ട്രീയ നേതാക്കളും ഉയര്‍ത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചായാവുകയാണ് വിഷയം. അതേസമയം, ഞായറാഴ്ചയാണ് ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനല്‍. ന്യൂസീലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍.