എസ്എഫ്ഐക്കെതിരെ വിമർശനവുമായി ജി സുധാകരന്റെ കവിത. ‘യുവതയിലെ കുന്തവും കൊടചക്രവും’ എന്ന പേരിലാണ് കലാകൗമുദിയിലെ കവിത. എസ്എഫ്ഐ എന്ന് നേരിട്ട് പറയാതെ പ്രതീകങ്ങളിലൂടെയാണ് പരിഹാസവും വിമർശനവും നടത്തുന്നത്. ഞാൻ നടന്നു പാസിച്ച വിപ്ളവ കലാസ്ഥാപനം കുറ്റക്കാരാൽ നിറയാൻ തുടങ്ങുന്നു എന്ന് കവിതയില്‍ സുധാകരൻ പറയുന്നു.
എസ് എഫ് ഐയുടെ മുദ്രാവാക്യത്തെപ്പറ്റിയും കവിതയിൽ പരാമർശമുണ്ട്.സ്വാതന്ത്ര്യം,സമത്വം,സാഹോദര്യം എന്നിങ്ങനെ നേരായി വായിക്കാൻ ക്ഷമയില്ലാത്തവർ എന്നും കാലക്കേടിന്റെ ദുർഭൂതങ്ങൾ എന്നും പരിഹസിക്കുന്നു. കൊടിപിടിക്കാൻ വന്നു കൂടിയവരിൽ കള്ളത്തരം കാണിക്കുന്നവർ ഉണ്ടെന്നും അസുര വീരൻമാർ എന്നും വിമർശനം .
തന്റെ സഹോദരന്റെ രക്തസാക്ഷിത്വത്തെക്കുറിച്ചും കവിതയിൽ ജി. സുധാകരൻ പരാമര്‍ശിക്കുന്നു. കല്ലെറിയുന്നവർക്ക് രക്തസാക്ഷി കുടുംബത്തിൻ്റെ വേദന അറിയില്ലെന്നും മരിച്ചാൽ പോലും ക്ഷമിക്കില്ലെന്നും സുധാകരൻ. ദുഷ്പ്രഭു വാഴ്ചക്കാലത്തിന്റെ പ്രതീകങ്ങളെ പേറുന്നവരാണെന്നും വിമർശനം. മന്ത്രി സജി ചെറിയാൻ പറഞ്ഞ കുന്തവും കുടചക്രവും എന്ന പ്രയോഗവും കവിതയിലുണ്ട്.