സിനിമാ സമരം സംബന്ധിച്ച് ഫിലിം ചേംബര്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തും. ആവശ്യങ്ങളില്‍ തീരുമാനം ആയില്ലെങ്കില്‍ മാത്രം സൂചനാ പണിമുടക്ക് നടത്തും. ചര്‍ച്ച ആകാമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചതുപ്രകാരമാണ് തീരുമാനം. അതേസമയം ജൂണ്‍ ഒന്നുമുതലുള്ള സിനിമാസമരത്തില്‍ മാറ്റമില്ലെന്നും ചേംബര്‍ നിലപാട്.
ജിഎസ്ടിക്ക് ഒപ്പമുള്ള വിനോദ നികുതി സംസ്ഥാന സർക്കാർ പിൻവലിക്കുക, താരങ്ങളുടെ വൻ പ്രതിഫലം കുറയ്ക്കുക തുടങ്ങിയവയാണു ഫിലിം ചേംബര്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ.