കേരളത്തിലെ ചെറുപ്പക്കാരെ ഇനിയും വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. അരക്ഷിതാവസ്ഥയിലായ അവര്‍ അഗ്നിപര്‍വതംപോലെ പൊട്ടിത്തെറിക്കുമെന്നും ആന്റണിയുടെ മുന്നറിയിപ്പ്. സര്‍ക്കാര്‍ കേരളത്തെ ഒന്നായി കാണുന്നില്ലെന്നും പാര്‍ട്ടിയെ മാത്രമാണ് വളര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ചെറുപ്പക്കാര്‍ അസ്വസ്ഥര്‍ അല്ല, അരക്ഷിതരാണെന്ന് എ.കെ.ആന്റണി. മെച്ചപ്പെട്ട ജീവിതം ആഗ്രഹിക്കുന്ന അവര്‍ കേരളം വിടുന്നു .സ്റ്റാര്‍ട്ടപ് കൊണ്ടുമാത്രം തൊഴിലവരസങ്ങള്‍ സൃഷ്ടിക്കാനാവില്ല. തുര്‍ന്ന് ഈ മുന്നറിയിപ്പ്.
പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല, ആശമാര്‍ സെക്രട്ടറിയറ്റ് പടിക്കല്‍ സമരം തുടരുന്നത് അതിനാലാണ്. പാര്‍ട്ടിയെ മാത്രം വളര്‍ത്തിയാല്‍ മതിയോയെന്ന് ആന്റണി. ചെറുപ്പക്കാരുടെ വികാരം എല്ലാവരും ഉള്‍ക്കൊള്ളണം. ഇന്ദിരാഭവന് പുറത്ത് പൊതുപരിപാടികള്‍ ഒഴിവാക്കുന്ന ആന്റണി ജി.കാര്‍ത്തികേയന്‍ അനുസ്മരണ പ്രഭാഷണത്തിലാണ് സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചത്.