മലപ്പുറം താനൂരില്‍നിന്ന് കാണാതായ പെണ്‍കുട്ടികളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് പെണ്‍കുട്ടികള്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്.
വിദ്യാർഥിനികൾക്കായ് തിരച്ചിൽ ഊർജിതമാക്കി പൊലീസ്. താനൂർ ദേവതാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളായ അശ്വതി, ഫാത്തിമ ഷഹദ എന്നിവരെയാണ് കാണാതായത്. ഇന്നലെ ഉച്ചയോടെ പരീക്ഷിക്കറങ്ങിയ കുട്ടികളെയാണ് കാണാതായത്. കുട്ടികൾ പരീക്ഷ എഴുതാൻ എത്താതായതോടെയാണ് അധ്യാപകർ വിവരം ബന്ധുക്കളെ അറിയിക്കുന്നത്. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടികളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. കോഴിക്കോട് മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.