വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനു വേണ്ടി കോടതിയില്‍ ഹാജരായത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ്. ആര്യാനാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റായ ഉവൈസ് ഖാനാണ് പ്രതിക്കു വേണ്ടി ഇന്നു നെടുമങ്ങാട് കോടതിയില്‍ ഹാജരായ അഭിഭാഷന്‍. നെടുമങ്ങാട് കോടതിയിലെ അഭിഭാഷക കൂട്ടായ്മയായ ബാര്‍ അസോസിയേഷന്‍റെ പ്രസിഡന്‍റ് കൂടിയാണ് ഉവൈസ് ഖാന്‍.
എന്നാല്‍ അഫാനു അഭിഭാഷകനില്ലാത്തതിനാല്‍ ജില്ലാ ജഡ്ജി ചെയര്‍മാനായ ലീഗല്‍ സര്‍വീസ് അതോറിറ്റി നിര്‍ദേശിച്ചതനുസരിച്ചാണ് ഹാജരായതെന്നു വിശദീകരണം. അഭിഭാഷകരില്ലാത്തവര്‍ക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റി തന്നെ അഭിഭാഷകരെ നല്‍കാറുണ്ട്. നാടിനെയാകെ നടുക്കിയ കൊലപാതകത്തില്‍ എങ്ങനെ ബ്ലോക്ക് പ്രസിഡന്‍റായ പൊതുപ്രവര്‍ത്തകനു ഹാജരാവാന്‍ കഴിഞ്ഞുവെന്നതാണ് ഉയരുന്ന ചോദ്യം. അഫാനുവേണ്ടി ഉവൈസ് ഖാന്‍ ഹാജരായത് പാര്‍ടിയിലും വലിയ വിവാദമായിട്ടുണ്ട്.