ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജോലിയിൽ ജാതിവിവേചനമെന്ന് ആക്ഷേപം. ഈഴവ സമുദായംഗമായ യുവാവിനെ കഴകക്കാരന്റെ ജോലിയിൽ നിന്ന് മാറ്റിയത് വിവാദത്തിലായി. ഈഴവ സമുദായംഗമായ ബാലുവിന് ദേവസ്വം നിയമനം നൽകിയത് കഴകക്കാരന്റെ തസ്തികയിൽ. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രo ദേവസ്വം ഓഫിസിലേക്ക് പിന്നീട് സ്ഥലംമാറ്റി. തന്ത്രിമാരുടെയും വാര്യർ സമാജത്തിന്റെയും എതിർപ്പിനെ തുടർന്നാണിത്. സ്ഥലംമാറ്റം താൽക്കാലികമെന്ന് ദേവസ്വം ഭരണസമിതി അംഗം പ്രതികരിച്ചു.
പ്രതിഷ്ഠാദിനം നടക്കുകയാണ് ക്ഷേത്രത്തിൽ. യുവാവിനെ മാറ്റിയില്ലെങ്കിൽ പ്രതിഷ്ഠാദിന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് തന്ത്രിമാർ പറഞ്ഞിരുന്നു. താൽക്കാലിക പ്രശ്ന പരിഹാരത്തിനാണ് യുവാവിനെ ഓഫിസിലേക്ക് മാറ്റിയത്. തന്ത്രിമാർ കോടതിയെ സമീപിച്ചു. ഈ സാഹചര്യത്തിലാണ് ബാലു ഏഴു ദിവസത്തെ അവധിയിൽ പ്രവേശിച്ചത്. അതേസമയം, കാരായ്മ ചെയ്യുന്ന സമുദായങ്ങൾക്ക് വാര്യസമാജം പൂർണ്ണ പിന്തുണ നൽകുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു.