TOPICS COVERED

കേരളത്തിന്റെ സൈക്കിളിങ് മല്‍സരങ്ങൾക്ക് പുതിയ മുഖം നൽകി ടൂർ ഓഫ് തേക്കടിയുടെ നാലാം സീസൺ മത്സരങ്ങൾ. കെഗ് ബൈക്കേഴ്സ് സംഘടനയുടെ നേതൃത്വത്തിലാണ് കോട്ടയം, ഇടുക്കി ജില്ലകളെ തൊട്ടറിഞ്ഞ് സൈക്കിൾ ടൂറും സൈക്കിൾ റേസും സംഘടിപ്പിച്ചത്

കോട്ടയം ഇടുക്കി റൂട്ടിൽ അണക്കര വരെ 145 കിലോമീറ്റർ റേസ്.. അതും സൈക്കിളിൽ...  വേറിട്ട ഒരു അനുഭവത്തിനായി വിദേശരാജ്യങ്ങളിലേക്ക് ചേക്കേറിയവർ ഉൾപ്പെടെ ഒന്നിച്ചു കൂടി.. സിരകളിൽ സൈക്കിൾ എന്ന വികാരം മാത്രം ചേർത്തുവച്ചവർ ഒത്തുകൂടിയപ്പോൾ കെഗ് ബൈക്കേഴ്സ് സംഘടന ഒപ്പം നിന്നു... രാവിലെ അഞ്ചുമണിയുടെ ഫ്ലാഗോഫോടെ റേസ് ഇനങ്ങൾ ആരംഭിച്ചു..

 നാലുമണിക്കൂർ 48 മിനിറ്റിൽ 145 കിലോമീറ്റർ പൂർത്തിയാക്കി അണക്കരയിൽ എത്തിയ  എൽ.ശ്രീനാഥാണ് എലൈറ്റ് മെൻ വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരൻ.മെൻ മാസ്റ്റേഴ്സ് വിഭാഗത്തിൽ സഞ്ജീവ് കുമാർ ശർമയും   വനിതാ വിഭാഗത്തിൽ ഗ്ലിയോണ എയ്ഞ്ചൽ ഡിസൂസയും ടീമിനത്തിൽ റേയ്സ് ഫിറ്റ് ട്രിവാൻഡ്രവും ഒന്നാം സ്ഥാനം നേടി... മത്സരത്തിനൊപ്പം സൈക്കിൾ ടൂറിൽ പങ്കെടുക്കാനും നൂറുകണക്കിനാളുകളെത്തി...കോട്ടയത്ത് നിന്ന് ആരംഭിച്ച സൈക്കിൾ ടൂർ ഇടയ്ക്കു നിർത്തി കാഴ്ചകൾ കണ്ട് 18 മണിക്കൂർ കൊണ്ട് തേക്കടിയിലെത്തി യാത്ര പൂർത്തിയാക്കി

ENGLISH SUMMARY:

The fourth season of the Tour of Thekkady has brought a fresh perspective to cycling competitions in Kerala. Organized by Keg Bikers, the event featured both a cycling tour and a race, covering routes across Kottayam and Idukki districts.