• കടുവയെ കണ്ടത് ഗ്രാമ്പിക്ക് സമീപം തന്നെ
  • വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി
  • ഗ്രാമ്പിയിലെ കടുവ തന്നെയെന്ന് സംശയം

ഇടുക്കി വണ്ടിപ്പെരിയറിനു സമീപം അരണക്കല്ലിൽ കടുവയുടെ ആക്രമണം. തോട്ടം തൊഴിലാളിയുടെ പശുവിനെയും നായയെയും കൊന്നു. നാരായണന്‍ എന്നയാളുടെ വളര്‍ത്തുമൃഗങ്ങളെയാണ് കൊന്നത്. വനം വകുപ്പ് സംഘം സ്ഥലത്ത് എത്തി. കഴിഞ്ഞ ദിവസം കടുവയെ കണ്ട ഗ്രാമ്പിയുടെ സമീപമാണ് അരണക്കല്ലും. അരണക്കല്ലില്‍ കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിക്കുന്നതിനായി വനംവകുപ്പ് നേരത്തെ തന്നെ നടപടികള്‍ ആരംഭിച്ചിരുന്നു.

അതേസമയം, ഗ്രാമ്പിയിലെ ജനവാസമേഖലയില്‍ ഭീതി വിതച്ച കടുവ തന്നെയാണ് അരണക്കല്ലിലുമിറങ്ങിയതെന്നാണ് വനംവകുപ്പിന്‍റെ സംശയം. കടുവ കാടുകയറിയെന്നായിരുന്നു ഇന്നലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചത്. വ കാലിന് സാരമായി പരുക്കേറ്റ കടുവയെ മയക്കുവെടിവച്ച് പിടികൂടി തേക്കടിയിലെത്തിച്ച് ചികില്‍സിക്കാനായിരുന്നു വനംവകുപ്പിന്‍റെ നീക്കം. പ്രദേശത്ത് ദൗത്യസംഘത്തിന്‍റെ തിരച്ചില്‍ ഊര്‍ജിതമാണ്. അരണക്കല്ലിലും ഗ്രാമ്പിയിലെ എസ്റ്റേറ്റിലും കടുവയ്ക്കായി കൂടുകള്‍ സ്ഥാപിക്കാന്‍ വനംവകുപ്പ് നീക്കം തുടങ്ങിയിരുന്നു.

ENGLISH SUMMARY:

A tiger killed a farmer’s cow and dog near Vandiperiyar, Idukki. Forest officials have reached the site and initiated steps to capture the animal