vypin-bus

കൊച്ചി വൈപ്പിൻ നിവാസികളുടെ 18 വർഷത്തെ കാത്തിരിപ്പിന് വിരാമമായി. വൈപ്പിൻ ബസുകളുടെ നഗര പ്രവേശം ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ ഔദ്യോഗികമായി ഉൽഘാടനം ചെയ്തു. 10 കെ.എസ്.ആര്‍.ടി.സി ബസുകളും നാല് സ്വകാര്യ ബസുകളുമാണ് പുതുതായി സർവീസ് നടത്തുന്നത്.

വൈപ്പിന്‍ ബസുകള്‍ നഗരത്തില്‍ പ്രവേശിച്ചു;സര്‍വീസിന് 10 കെഎസ്ആര്‍ടിസിയും നാല് സ്വകാര്യ ബസും
വൈപ്പിന്‍ ബസുകള്‍ നഗരത്തില്‍ പ്രവേശിച്ചു; സര്‍വീസിന് 10 കെഎസ്ആര്‍ടിസിയും നാല് സ്വകാര്യ ബസും #vypin #ksrtc #busservice
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      ഗോശ്രീ പാലങ്ങൾ യാഥാർഥ്യമായതിന് ശേഷവും വൈപ്പിൻകാർക്ക് കൊച്ചി നഗരത്തിലേക്ക് എത്തണമെങ്കിൽ ബസ് മാറി കയറണമായിരുന്നു. വൈപ്പിൻ നിവാസികളുടെ കാലങ്ങളായുള്ള ഈ യാത്ര ദുരിതത്തിന് പൂർണമായ പരിഹാരമായി. വൈപ്പിൻ ബസുകൾക്ക് നഗരത്തിലേക്ക് പ്രവേശിക്കാൻ ഗതാഗത കമീഷണർ നേരത്തെ അനുമതി നൽകിയിരുന്നു. നഗര പ്രവേശത്തിന്റെ ഔദ്യോഗിക ഉൽഘാടനം ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാർ നിർവഹിച്ചു.

      വൈപ്പിൻ നിവാസികളായ ചലച്ചിത്ര പ്രവർത്തകരായ, ബെന്നി പി നായരമ്പലം, അന്ന ബെൻ, പൗളിവിൽസൺ തുടങ്ങിയവർ ഉൽഘാടനത്തിന് ശേഷം യാത്രയുടെ ഭാഗമായി. കോളേജ് പഠന കാലത്തു ഉൾപ്പടെയുള്ള യാത്ര ദുരിതം അന്ന ബെൻ ഓർത്തെടുത്തു. വൈപ്പിൻ നിവാസികളുടെ സമരത്തിന്റെ വിജയമാണ് ഈ ബസ് സർവീസ് എന്ന് പൗളി വിൽസനും പ്രതികരിച്ചു. നാല് സ്വകാര്യ ബസുകളും 10 കെഎസ്ആര്‍ടിസി ബസുകളുമാണ് പുതുതായി നഗരത്തിലേക്ക് സർവീസ് നടത്തുക.

      ENGLISH SUMMARY:

      After 18 Years of Waiting, Vypin Buses Finally Enter the City