കളമശ്ശേരി പോളിടെക്നിക് കോളജിന്റെ ഹോസ്റ്റലിൽ പ്രവര്‍ത്തകന്റെ മുറിയില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയതില്‍ ജാഗ്രതക്കുറവുണ്ടായെന്നു എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവ്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണം. എസ്.എഫ്.ഐക്കാരന്റെ മുറിയില്‍ നിന്ന് പിടിച്ചത് 300 ഗ്രാം കഞ്ചാവ് മാത്രമാണ്. എന്നാല്‍ കെ.എസ്.യുക്കാരന്റെ മുറിയില്‍ നിന്ന് രണ്ടുകിലോ പിടിച്ചെന്നും പി.എസ്.സഞ്ജീവ് കൂട്ടിച്ചേര്‍ത്തു.
Read Also: ‘അഭിരാജിനെ പെടുത്തിയത്’; പഴി കെഎസ്‌യുവിന്; പിന്തുണയുമായി എസ്എഫ്ഐ
വിഷയത്തില്‍ രാഷ്ട്രീയ ആരോപണമുയർത്തി സംഘടനകൾ രംഗത്തെത്തി. കഞ്ചാവ് കൊണ്ടു വച്ചത് കെഎസ്‌യു നേതാക്കളാണെന്നും, ഇവർ ഒളിവിൽ ആണെന്നും എസ്എഫ്ഐ ആരോപിച്ചു. ആരോപണം നേരിട്ടെത്തി കെഎസ്‌യു നേതാക്കൾ നിഷേധിച്ചു. കഞ്ചാവ് പിടിച്ചെടുത്തപ്പോൾ മുറിയിൽ ഉണ്ടായിരുന്നില്ലെന്ന കോളജ് യൂണിയൻ ജനറൽ സെക്രട്ടറിയുടെ വാദം പൊലീസ് തള്ളി
കോളജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തതിൽ രണ്ടാമത്തെ കേസിലാണ് എസ്.എഫ്.ഐ നേതാവും കോളജ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ ആർ.അഭിരാജ് പ്രതിയായിട്ടുള്ളത്. ചെറിയ അളവിലുള്ള ലഹരി ആയതിനാൽ പൊലീസ് സ്റ്റേഷനിൽ നിന്ന് അഭിരാജിന് ജാമ്യം ലഭിക്കുകയും ചെയ്തു. ഇതിനുശേഷമാണ് ലഹരി പിടിച്ചെടുത്തപ്പോൾ താൻ മുറിയിൽ ഉണ്ടായിരുന്നില്ലെന്നും, പൊലീസ് കുടുക്കുകയായിരുന്നുവെന്നും വികാരഭരിതനായി അഭിരാജ് പ്രതികരിച്ചു
അഭിരാജിനെ പിന്തുണച്ച് സംസാരിച്ച എസ്എഫ്ഐ ഏരിയ പ്രസിഡൻ്റ് ദേവരാജ് കഞ്ചാവ് കൊണ്ടു വച്ചത് കെഎസ്‌യു നേതാക്കളാണെന്നും ഇവർ ഒളിവിൽ ആണെന്നും ആരോപിച്ചു
എന്നാൽ ഒളിവിൽ ആണെന്ന് ആരോപിക്കപ്പെട്ട കെഎസ്‌യു നേതാക്കളായ ആദിലും അനന്തുവും 10 മിനിറ്റിനകം ക്യാമ്പസിനുള്ളിൽ നിന്ന് പ്രതികരിച്ചതോടെ എസ്എഫ്ഐ വാദം പൊളിഞ്ഞു
അതിനിടെ പരിശോധന സമയത്ത് മുറിയിൽ ഉണ്ടായിരുന്നില്ലെന്ന കോളജ് യൂണിയൻ ജനറൽ സെക്രട്ടറി അഭിരാജിന്റെ വാദം തള്ളി പൊലീസും രംഗത്തെത്തി.
വാദപ്രതിവാദങ്ങൾ തുടരുമ്പോഴും എവിടെ നിന്ന് കഞ്ചാവ് എത്തി എന്ന് കണ്ടെത്താനും, കൂടുതൽ അറസ്റ്റിനുള്ള നീക്കത്തിലാണ് പൊലീസ്
കളമശേരി പൊളിടെക്നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടിച്ചതില്‍ കെ.എസ്.യുക്കാര്‍ ഉണ്ടെങ്കിൽ പൊലീസ് കണ്ടെത്തട്ടെയെന്ന് കെഎസ‌്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. ആരോപണവിധേയരായവരുടെ കെഎസ്‌യു ബന്ധം പരിശോധിക്കും. ലഹരിക്ക് കടിഞ്ഞാണിടാൻ സർക്കാരിന് കഴിയുന്നില്ലെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ആരോപിച്ചു.