കോഴിക്കോട് നാദാപുരം വെള്ളൂരില്‍ ബിരുദ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളൂര്‍, കോടഞ്ചേരി സ്വദേശിനി ആയാടത്തില്‍ ചന്ദനയെയാണ് കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വടകര മടപ്പള്ളി ഗവണ്‍മെന്‍റ് കോളജിലെ രണ്ടാം വര്‍ഷ ബിരുധ വിദ്യാര്‍ഥിയായ ചന്ദന നൃത്താധ്യാപിക കൂടിയാണ്. വീട്ടിലേക്ക് നൃത്തം പഠിക്കാനെത്തിയ കുട്ടികളാണ് ചന്ദനയെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.