അബദ്ധത്തിൽ വിഷം ഉള്ളിൽച്ചെന്ന് ചികിൽസയിലായിരുന്ന മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം . പാലക്കാട് അട്ടപ്പാടി ജല്ലിപ്പാറ ഒമ്മല സ്വദേശി ലിതിൻ, ജോമറിയ ദമ്പതികളുടെ മകൾ നേഹ റോസാണ് മരിച്ചത് . പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ടൂത്ത് പേസ്റ്റാണെന്ന് കരുതി കുഞ്ഞ് പല്ല് തേച്ചതോടെയാണ് വിഷം ഉള്ളിൽ ചെന്നത് . കഴിഞ്ഞമാസം ഇരുപത്തി രണ്ടിനായിരുന്നു അബദ്ധത്തിൽ കുഞ്ഞിന്റെ ഉള്ളിൽ വിഷം പോയത് . തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം.