സിപിഎമ്മിന്‍റെ പുതിയ എ.കെ.ജി സെന്‍റര്‍ കളര്‍ഫുള്ളായി തിരുവനന്തപുരത്ത് സജ്ജമാവുന്നു. ഏപ്രില്‍ ആദ്യവാരം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം പുതിയ എകെജി സെന്‍റര്‍ ഉദ്ഘാടനം ചെയ്യും. അത്യാധുനിക സംവിധാനത്തോടെയുളള പാര്‍ട്ടി ആസ്ഥാനത്തിലായിരിക്കും മൂന്നാം തവണയും തുടര്‍ഭരണം എന്ന ലക്ഷ്യത്തിന്‍റെ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുക.

പഞ്ചനക്ഷത്ര ഹോട്ടലോ , വ്യാപാര കേന്ദ്രമോ അല്ല. സിപിഎമ്മിന്‍റെ പുതിയ ആസ്ഥാനമന്ദിരമാണിത്. ആധുനിക കാലത്തിന് ഇണങ്ങുന്ന രീതിയില്‍ മനോഹരമായ നിര്‍മാണ  പേരിട്ടില്ലെങ്കില്‍ പാര്‍ട്ടി പുതിയ മന്ദിരത്തിനെയും എകെജിയുടെ പേരിലാവും നാമകരണം ചെയ്യുക. 32 സെന്‍റുകളിലായി  9 നിലകളിലാണ്  അത്യാധുനിക കെട്ടിടം ഒരുങ്ങുന്നത്.  അവസാന മിനുക്ക് പണികള്‍ പുരോഗമിക്കുന്നു.   കോണ്‍ഫറന്‍സ് ഹാള്‍, സന്ദര്‍ശക മുറി , യോഗങ്ങള്‍ ചേരുന്നതിനുള്ള പ്രത്യേക മുറികള്‍,  നേതാക്കള്‍ക്ക് സന്ദര്‍ശകരെ കാണാനുള്ള മുറികളുമുണ്ട്, കെട്ടിടം മാത്രമല്ല ഗേറ്റും ആധുനിക സംവിധാനങ്ങളുള്ളതാണ്. കോടിയേരി ബാലകൃഷ്ണന്‍  പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് നിര്‍മാണം ആരംഭിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ ആസൂത്രണം മുതല്‍ വേദിയാവുക പുതിയ എ.കെ.ജി സെന്‍ററാവും

ENGLISH SUMMARY:

CPM's new AKG Center set to open in Thiruvananthapuram