pinarayi-vijayan

സംസ്ഥാനത്തെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാര്‍ച്ച് 24ന് നടക്കുന്ന യോഗത്തില്‍ വിവിധ വകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വിവിധ വകുപ്പുകള്‍ ഒന്നിച്ച് രംഗത്തിറക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് എക്സൈസ്, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം തുടങ്ങിയ വിവിധ വകുപ്പുകളോട് പദ്ധതി തയാറാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അതിന്‍റെ വിലയിരുത്തലും സംയോജിത പദ്ധതിക്ക് രൂപം നല്‍കലുമാണ് യോഗത്തിന്‍റെ അജണ്ട. അതിനിടെ സംയുക്ത പരിശോധന നടത്താന്‍ പൊലീസും എക്സൈസും തീരുമാനിച്ചു. സ്ഥിരം ലഹരിവില്‍പ്പനക്കാരുടെ വിവരങ്ങള്‍ പരസ്പരം കൈമാറാനും. ജില്ലാ തലത്തില്‍ സംയുക്ത പരിശോധന നടത്താനുമാണ്ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമും എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവും തമ്മില്‍ നടത്തിയ യോഗത്തില്‍ ധാരണയായത്. മനോജ് എബ്രഹാമിനാണ് പദ്ധതിയുടെ മേല്‍നോട്ടച്ചുമതല.

ENGLISH SUMMARY:

Kerala CM Pinarayi Vijayan will chair a meeting on March 24 with ministers and officials to coordinate anti-drug efforts. Police and Excise departments plan joint inspections.