പാന്‍ക്രിയാസിനെ ബാധിക്കുന്ന അപൂര്‍വ രോഗത്തിന്‍റെ പിടിയിലാണ് രണ്ടുസഹോദരിമാര്‍. രണ്ടാമത്തെ കുട്ടിയെ എങ്കിലും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെങ്കില്‍ അടിയന്തരമായി പാന്‍ക്രിയാസ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തണം. ശസ്ത്രക്രിയയ്ക്ക് തുക കണ്ടെത്താന്‍ സഹായം തേടുകയാണ് ഒരമ്മ.
ഫാത്തിമയും ഫാദിയയും. ചിരിച്ചുകളിച്ച് നടക്കേണ്ട പ്രായത്തില്‍ അപൂര്‍വരോഗം ഇരുവരുടേയും സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി. മക്കളുടെ അവസ്ഥയില്‍ ഉരുകിത്തീരുകയാണ് തിരുവനന്തപുരം സ്വദേശി ഷംല. പഠനത്തിലും പാട്ടിലും ഒരുപോലെ മിടുക്കിയായിരുന്ന ഫാത്തിമയ്ക്ക് പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി രോഗലക്ഷണം കാണിച്ചത്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറഞ്ഞ് തലചുറ്റിവീഴും. ശസ്ത്രക്രിയ നടത്തിയെങ്കിലും വിജയിച്ചില്ല
രണ്ടുവര്‍ഷം മുന്‍പാണ് രണ്ടാമത്തെ മകള്‍ ഫാദിയയേയും രോഗം പിടികൂടിയെന്ന് അറിഞ്ഞത്. എത്രേയും വേഗം പാന്‍ക്രിയാസ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഇതിന് 80 ലക്ഷം രൂപയോളം വരും. ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയിലാണ് നിലവില്‍ ഫാദിയയുടെ ചികില്‍സ. ഒരുകുഞ്ഞിനെ എങ്കിലും ജീവതത്തിലേക്ക് കൈപിടിച്ച് കയറ്റാനായി സഹായംതേടുകയാണ് ഈ അമ്മ.
ഭര്‍ത്താവ് നേരത്തെ ഉപേക്ഷിച്ചു. ഭക്ഷണ സാധനങ്ങളുടെ വില്‍പ്പനയിലൂടെയായിരുന്നു വരുമാനം കണ്ടെത്തിയിരുന്നത്. എന്നാല്‍ മക്കളുമായി ആശുപത്രിയില്‍ നിന്ന് ആശുപത്രിയിലേക്കുള്ള ഓട്ടത്തിനിടെ ഇതിനും സാധിക്കാതെയായി. കയ്യിലുള്ളതെല്ലാം വിറ്റാണ് രണ്ടുപേരേയും ചികില്‍സിക്കുന്നത്. മരുന്നിന് മാത്രം രണ്ടുപേര്‍ക്കുമായി മാസം അഞ്ച് ലക്ഷത്തോളം രൂപ വേണം. കൂട്ടുകാര്‍ക്കൊപ്പം തന്‍റെ ഒരു കുഞ്ഞെങ്കിലും സ്കൂളില്‍ പോകുന്നതും കളിച്ചുചിരിച്ച് നടക്കുന്നതും കാണാന്‍ കാത്തിരിക്കുകയാണ് ഷംല.
Fathima farhana
Ac/no-14290100183624
IFSC- FDRL0001429
GooglePay NO: 9074832638
GooglePay NO: 6282074734