checking-police

കളമശേരി പോളിടെക്നിക് ഹോസ്റ്റലിലെ ലഹരിവേട്ടയ്ക്ക് പിന്നാലെ കുസാറ്റ് പരിസരത്തെ ഹോസ്റ്റലുകളില്‍ പൊലീസിന്‍റെ മിന്നല്‍ പരിശോധന. കഞ്ചാവുമായി നാല് യുവാക്കൾ പിടിയിലായി.  കളമശ്ശേരിയിൽ മൂന്നും തൃക്കാക്കരയിൽ ഒരാളുമാണ് പിടിയിലായത്.  കുസാറ്റ് പരിസരത്ത് നിന്നാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത് . രാത്രികാല പരിശോധനകളുടെ ഭാഗമായാണ് നേരത്തെ പരാതികള്‍ ഉയര്‍ന്ന ഹോസ്റ്റലുകളില്‍ പൊലീസ് സംഘം പരിശോധന നടത്തിയത്. 

മദ്യക്കുപ്പികള്‍ക്ക് പുറമെ കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന കുപ്പിയടക്കം ഹോസ്റ്റലുകളില്‍ കണ്ടെത്തി. ലഹരിമരുന്ന് കൈവശം വെച്ച ഒരു വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വാഹനമോടിച്ച നിരവധി പേരും പിടിയിലായി. കളമശേരിയിലും വൈറ്റില ഹബിലും എസിപി മാരായ പി.വി. ബേബി, പി. രാജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ENGLISH SUMMARY:

Following the drug bust at Kalamassery Polytechnic Hostel, the police conducted a sudden inspection at hostels in the CUSAT vicinity. Four youths were arrested with cannabis. Three were caught in Kalamassery, while one was apprehended in Thrikkakara. Two of them were taken into custody from the CUSAT area. The inspections were carried out as part of nighttime operations following previous complaints about these hostels.