കോഴിക്കോട് കോവൂരില്‍ ഇന്നലെ രാത്രി ഓടയില്‍ വീണ് കാണാതായ ശശിയുടെ മ്യതദേഹം കണ്ടെത്തി. കോവൂരിന് സമീപമുള്ള മോറ ബസ് സ്റ്റോപ്പില്‍ വച്ച് ഓടയില്‍ വീണ ശശിയെ ഒരു കിലോമീറ്റര്‍ മാറിയാണ് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീടിന് സമീപത്തെ ബസ് സ്റ്റോപ്പില്‍ ഇരുന്ന ശശി രാത്രി 9 മണിയോടെ ഓടയിലേക്ക് വീഴുകയായിരുന്നു. കനത്ത മഴയായതിനാല്‍ ഓടയിലൂടെ വെള്ളത്തിന്‍റെ ഒഴുക്ക് ശക്തമായിരുന്നു. പുലര്‍ച്ചെ വരെ അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഓടയില്‍ മാലിന്യം അടിഞ്ഞ് കിടന്നതും തിരച്ചിലിന് പ്രതിസന്ധിയായി. രാവിലെ 7 30 ഓടെ പാലാഴി ഭാഗത്ത് വച്ച് ശശിയുടെ മ്യതദേഹം കണ്ടെത്തി
ഓടകള്‍ക്ക് മൂടിയില്ലെന്നും കോര്‍പറേഷന്‍ ഓട വ്യത്തിയാക്കാന്‍ തയ്യാറാവുന്നില്ലെന്ന് പ്രദേശ വാസികളും ആക്ഷേപം ഉയര്‍ത്തി