മുനമ്പം ജുഡീഷ്യൽ കമ്മിഷനെ ഹൈക്കോടതി അസാധുവാക്കിയതോടെ കടലിൽ ഇറങ്ങി പ്രതിഷേധത്തിന് ഒരുങ്ങി സമര സമിതി. സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സമര സമിതി ആവശ്യപ്പെട്ടു. കടുത്ത പ്രക്ഷോഭ പരിപാടികൾ ചർച്ച ചെയ്യാൻ സമിതി യോഗം വൈകീട്ട് ചേരും. ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്നും വഖഫ് സംരക്ഷണ സമിതി പ്രതികരിച്ചു.
മുനമ്പത്തെ 610 കുടുംബങ്ങളുടെ ഭൂമിയിലെ റവന്യൂ അവകാശങ്ങൾ സ്ഥാപിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് ഭൂ സംരക്ഷണ സമിതി നടത്തുന്ന റിലേ നിരാഹാര സമരം 156ആം ദിവസത്തിലെത്തി നിൽക്കെയാണ് ജുഡീഷ്യൽ കമ്മിന്റെ പ്രവർത്തനം അസാധുവാക്കി ഹൈക്കോടതി ഉത്തരവ് വന്നത്. ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചതുകൊണ്ട് പ്രശ്ന പരിഹാരമുണ്ടാകില്ലെന്ന് ആദ്യമേ നിലപാട് സ്വീകരിച്ചത് സമരസമിതി ചൂണ്ടിക്കാട്ടുന്നു. കടലിൽ ഇറങ്ങിയുള്ള പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സമര സമിതി. സംസ്ഥാന സർക്കാർ അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. വിധി വഖഫ് സംരക്ഷണ സമിതി സ്വാഗതം ചെയ്തു