പെരുമ്പളം പാലം ഉൾപ്പടെ ആലപ്പുഴ ജില്ലയിലെ നിർമാണം പൂർത്തിയായ അഞ്ചു പാലങ്ങൾ സന്ദർശിച്ച് മുൻ മന്ത്രി ജി സുധാകരൻ . CPM പ്രവർത്തകരെയോ നേതാക്കളെയോ ഒപ്പം കൂട്ടാതെയായിരുന്നു സന്ദർശനം . പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് പണം അനുവദിച്ച് നിർമാണം തുടങ്ങിയ പാലങ്ങൾ ഉദ്ഘാടനത്തിന് മുൻപ് കാണണമെന്നു തോന്നിയതു കൊണ്ടാണ് എത്തിയതെന്ന് സുധാകരൻ പ്രതികരിച്ചു.
പെരുമ്പളം പാലത്തിലാണ് ജി സുധാകരൻ ആദ്യമെത്തിയത്. വേമ്പനാട് കായലിന് കുറുകെയുള്ള പെരുമ്പളം പാലം കേരളത്തിലെ ഏറ്റവും വലിയ പാലങ്ങളിൽ ഒന്നാണ്. വളരെകുറച്ചുമാത്രം ജനസംഖ്യഉള്ള ഒരു തുരുത്തിലേക്കാണ് നൂറുകോടി രൂപ ചെലവഴിച്ചു ഒരുകിലോമീറ്ററിലേറെ നീളമുള്ളപാലം നിർമിച്ചത്. അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക്കും ധനകാര്യ സെക്രട്ടറിയും ഇത്രയും തുക മുടക്കുന്നതിനോട് എതിരായിരുന്നു. പിന്നീട് ആവശ്യം മനസിലാക്കി അംഗീകാരം നൽകി. അരൂർ എംഎൽഎ ആയിരുന്ന ആരിഫ് ആണ് പാലം വേണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത്. 90 ശതമാനവും ജോലികൾ പൂർത്തിയായി. പെരുമ്പളം പാലത്തിൻ്റ നിർമാണ പ്രവൃത്തികളിൽ ജി. സുധാകരൻ സംത്യപ്തി പ്രകടിപ്പിച്ചു.
50 കോടി ചിലവിട്ട് നിർമിച്ച നെടുമ്പ്രക്കാട് വിളക്കുമരം പാലവും നിർമാണം പൂർത്തിയായി. ആലപ്പുഴ ബീച്ചിന് സമീപമുണ്ടായിരുന്ന മുപ്പാലം നവീകരിച്ച് നാൽപാലമാക്കിയതും സുധാകരൻ സന്ദർശിച്ചു. (ഹോൾഡ് വാട്സാപ്പ് വിഷ്വൽ ) ജി.സുധാകരൻ മന്ത്രിയായിരുന്നപ്പോൾ 20 കോടി രൂപയാണ് ഈ പാലത്തിന് അനുവദിച്ചത്. 60 കോടി രൂപ മുതൽ മുടക്കി നിർമിച്ച നാലു ചിറ പാലവും 70 കോടി രൂപ ചിലവിൽ നിർമിച്ച പടഹാരം പാലത്തിലും സുധാകരൻ എത്തി. പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോൾ ജി. സുധാകരൻ മുൻകൈയെടുത്ത് ചേർത്തല, അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിൽ മാത്രം 5 പാലങ്ങൾ ആണ് നിർമാണം തുടങ്ങിയത്.