കണക്കിലും ശാസ്ത്ര വിഷയങ്ങളിലും കുട്ടികളെ കുഴപ്പിച്ച് പ്ളസ് ടു പരീക്ഷ. നേരിട്ടല്ലാത്ത ചോദ്യങ്ങള്‍ നിരത്തി ചോദ്യമുണ്ടാക്കിയവര്‍ ശരിക്കും കുട്ടികളെ പരീക്ഷിച്ചു. പരീക്ഷയുടെ നിലവാരവും വിശ്വാസ്യതയും ഉയര്‍ത്താനാണോ കടുകട്ടി ചോദ്യങ്ങളെന്ന് വിശദീകരിക്കേണ്ടത് വിദ്യാഭ്യാസ വകുപ്പാണ്.
പരീക്ഷയുടെ നിലവാരം ഉയര്‍ത്താനായുള്ള പരീക്ഷണമാണ് കുട്ടികളെ വലച്ചത്. കേരളാ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ എളുപ്പമുള്ള ചോദ്യങ്ങളും ഉദാരമായ മാര്‍ക്കിടലും എന്ന അപഖ്യാതി കേട്ടിരുന്നു. എങ്കില്‍ അതങ്ങു മാറ്റിക്കളയാമെന്നാണ് ചോദ്യകര്‍ത്താക്കളുടെ തീരുമാനമെന്നു തോന്നുന്നു. കണക്കുപരീക്ഷയെ കുറിച്ച് കുട്ടികള്‍പറയുന്നത് ഇതാണ്.
കണക്കുമാത്രമല്ല ഫിസിക്സും കെമിസ്ട്രിയും ബയോളജിയുമെല്ലാം പ്രയാസമായിരുന്നു എന്നു പറയുന്ന കുട്ടികളും കുറവല്ല. മോഡല്‍പരീക്ഷയുമായി ഒരുബന്ധവുമില്ലാത്ത ചോദ്യങ്ങളാണ് പൊതുപരീക്ഷയില്‍ നിറയെ, കൂടാതെ ക്ളാസില്‍ പഠിപ്പിക്കുന്ന രീതി അനുസരിച്ചുള്ള നേരിട്ടുള്ള ചോദ്യങ്ങളുമല്ല. ഇനിവരുന്ന പരീക്ഷകളും കുഴപ്പിക്കുമോ എന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍.