തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ ഒരു മാസത്തിനിടെ രണ്ടാമത്തെ ശിശുമരണം. ആറു മാസം പ്രായമുള്ള ആൺകുട്ടിയാണ് ശ്വാസതടസത്തേത്തുടർന്ന് മരിച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്ന് ആശുപത്രി എസ്എടി ആശുപത്രി അധികൃതർ അറിയിച്ചു.
രാവിലെ ഏഴേകാലോടെ ശ്വാസ തടസം അനുഭവപ്പെട്ട കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും 9.30 യോടെ മരിച്ചു. കടുത്ത ശ്വാസ തടസത്തേത്തുടർന്നാണ് കുഞ്ഞ് മരിച്ചത്. ഫെബ്രുവരി 28 നും പനി ബാധിച്ച് ആശുപതിലെത്തിച്ച മറ്റൊരു കുട്ടി മരിച്ചിരുന്നു. ശിശുക്ഷേമ സമിതിയിൽ കെട്ടിടത്തിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ കുട്ടികളെ സമീപത്ത ലോഡ്ജിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഇവിടെ സൗകര്യങ്ങൾ കുറവാണെന്ന ആക്ഷേപങ്ങൾക്കിടെയാണ് ഒരു മാസത്തിനിടെ രണ്ടു മരണം സംഭവിച്ചത്.
പാൽ കുടുങ്ങിയാണ് ശ്വാസതടസമുണ്ടായതെന്ന് സംശയമുയർന്നെങ്കിലും അല്ലെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു .ഗുരുതര ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിരുന്ന കുട്ടി 20 ദിവസം ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഒരാഴ്ച മുമ്പാണ് സമിതിയിൽ തിരിച്ചെത്തിച്ചത് കുഞ്ഞിൻ്റെ മൃതദ്ദേഹം പോസ്റ്റ് മോർട്ടത്തിനായി മാറ്റി.