ആശാവര്‍ക്കര്‍മാരെ അധിക്ഷേപിച്ച് മന്ത്രി ആര്‍.ബിന്ദു. കേന്ദ്രത്തോട് ആവശ്യങ്ങള്‍ പറയാന്‍ നട്ടെല്ല് വേണമെന്ന് മന്ത്രി. കേന്ദ്രമന്ത്രി വന്നപ്പോള്‍ ആശമാര്‍ മണിമുറ്റത്താവണിപ്പന്തല്‍ പാട്ടുപാടിയെന്നും മന്ത്രിയുടെ പരിഹാസം.
അതേസമയം, കേന്ദ്ര നയം മാറ്റാതെ ഒന്നും ചെയ്യാനാകില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ആവർത്തിച്ചു. മാധ്യമങ്ങൾ ഊതിപ്പെരുപ്പിച്ചാൽ കാശു കൊടുക്കാനുണ്ടോ എന്നായിരുന്നു മന്ത്രി സജി ചെറിയാന്‍റെ ചോദ്യം. പാവപ്പെട്ട സ്ത്രീകളെ പറ്റിക്കുന്നുവെന്നും സജി ചെറിയാൻ ആവര്‍ത്തിച്ചു.
തിങ്കളാഴ്ച ആശമാർ സെക്രട്ടേയറ്റ് നടയിൽ കൂട്ട ഉപവാസ സമരം പ്രഖ്യാപിച്ചു. ആശാ പ്രവർത്തകരെ അധിക്ഷേപിച്ചതിനെ പരാമർശിച്ച് ഞരമ്പ് രോഗികളെ നിയന്ത്രിച്ചില്ലെങ്കിൽ മുഖ്യമന്ത്രിക്ക് ആപത്തെന്നായിരുന്നു കെ മുരളീധരന്‍റെ ഉപദേശം.