ലഹരി വിരുദ്ധ പദയാത്രയും മനുഷ്യ ചങ്ങലയുമായി കൊച്ചി സെന്‍റ് ആൽബർട്ട് കോളജ്. കോളജിലെ എൻ.എസ്.എസ്, എൻ.സി.സി, സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റ്, ആന്‍റി റാഗിങ് സെൽ എന്നിവ സംയുക്തമായാണ് പദയാത്ര നടത്തിയത്.
കോളജിൽ നിന്നും ആരംഭിച്ച പദയാത്ര കൊച്ചിൻ കോർപ്പറേഷൻ്റെ വഞ്ചി സ്ക്വയറിൽ അവസാനിച്ചു. ഇതിനു ശേഷമായിരുന്നു മനുഷ്യചങ്ങലയും, ലഹരി വിരുദ്ധ പ്രതിജ്ഞയും. കോളജ് റജിസ്ട്രാർ ഫാ.ഷൈൻ പോളി, അസിസ്റ്റൻ്റ് മാനേജർ ഫാ. നിബിൻ കുര്യാക്കോസ്, പ്രിൻസിപ്പാൾ ഡോ. ജോസഫ് ജസ്റ്റിൻ റിബല്ലോ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫിസേഴ്സ് എന്നിവർ സംസാരിച്ചു.
ENGLISH SUMMARY:
St. Albert's College in Kochi organized an anti-drug walk and human chain as part of a joint initiative by the NSS, NCC, Social Work Department, and Anti-Ragging Cell. The walk, which began from the college, culminated at the Kochi Corporation's Vanchi Square. Following the walk, participants pledged to fight against drugs and promote social justice. The event was attended by various dignitaries, including Fr. Shine Polly, Assistant Manager Fr. Nibin Kuriakose, Principal Dr. Joseph Justin Riballo, and NSS Program Officers.