നമ്മുടെ കേരളത്തിനൊരു ടീമില്ലല്ലോ എന്നോര്‍ത്ത് അങ്ങനെ വിഷമിക്കുകയൊന്നും വേണ്ട. ബിഗ് സ്ക്രീനില്‍ ഐപില്‍ മല്‍സരം കാണാന്‍ കൊച്ചിയിലും പാലക്കാട്ടും ഫാൻ പാർക്കുണ്ട്. ഇന്നും നാളെയും കൊച്ചി കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം പരിസരത്തും 29, 30 തീയതികളിൽ പാലക്കാട് കോട്ട മൈതാനത്തുമാണു ഐപിഎൽ ഫാൻ പാർക്ക്. ഫാൻ പാർക്കിലേക്ക് ആരാധകർക്കു പ്രവേശനം സൗജന്യമാണ്.
കലൂര്‍ രാജ്യാന്തര സ്റ്റേഡിയം പരിസരത്താണ് കൊച്ചിയിലെ ഫാന്‍ പാര്‍ക്ക്. കൂറ്റൻ സ്ക്രീനിലും മികച്ച ശബ്ദ സംവിധാനത്തിലും മത്സരങ്ങൾ ഫാൻ പാർക്കിൽ കാണാം. ക്രിക്കറ്റ് താരങ്ങളുടെ കട്ടൗട്ടുകൾ സ്ഥാപിച്ച ഡമ്മി ഡഗ്ഗൗട്ട്, ബാറ്റിങ്, ബോളിങ് ഗെയിമുകൾ, ഫെയ്സ് പെയ്ന്റിങ്, മിതമായ നിരക്കിൽ ഭക്ഷണം ലഭിക്കുന്ന ഫുഡ്കോർട്ട്, ഫാൻ ഓഫ് ദ് ഡേ, ലക്കിഡ്രോ മത്സരങ്ങളും ഫാൻ പാർക്കിൽ ഒരുക്കും.ഫാന്‍ പാര്‍ക്കിന് 10,000 മുതല്‍ 15,000 കാണികളെ ഉൾക്കൊള്ളാനാകും.