സ്വകാര്യ സർവകലാശാല ബിൽ നിയമസഭയിൽ മന്ത്രി ആർ. ബിന്ദു അവതരിപ്പിച്ചു. ബിൽ സാമൂഹ്യനീതി ഉറപ്പാക്കുന്ന തരത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ സ്ഥിരം താമസക്കാർക്ക് 40 ശതമാനം സീറ്റുകൾ സംവരണം ചെയ്യും. കൂടാതെ, പട്ടികജാതി-പട്ടികവർഗ വിദ്യാർത്ഥികൾക്ക് സർക്കാർ പ്രഖ്യാപിക്കുന്ന ഫീസിളവുകൾ നൽകാനും സ്വകാര്യ സർവകലാശാലകൾ ബാധ്യസ്ഥരാണ്.
സാമൂഹ്യനീതി ഉയർത്തിപ്പിടിക്കുന്നതിനും കേരളത്തിലെ വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിനും ലക്ഷ്യമിട്ടാണ് ബിൽ രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ബിൽ നിയമസഭയിൽ പാസാക്കുന്നത് നാളത്തേക്ക് മാറ്റി. സമയക്കുറവ് മൂലമാണ് ബിൽ പാസാക്കുന്നത് മാറ്റിവെച്ചത്. ബില്ലിൽ ചർച്ച പൂർത്തിയായി.