മോഹന്‍ലാല്‍–പൃഥ്വിരാജ് ചിത്രം എമ്പുരാനുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ സെന്‍സര്‍ ബോര്‍ഡ് രേഖകള്‍ പുറത്ത്. പത്ത് സെക്കന്‍റ് മാത്രമാണ് സിനിമയില്‍ നിന്നും നീക്കാന്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളുള്ള ദൃശ്യങ്ങളും ദേശീയപതാകയെ സംബന്ധിച്ച പരാമര്‍ശവുമാണ് ബോര്‍ഡ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നീക്കം ചെയ്തത്.
ചിത്രത്തിന്‍റെ സെന്‍സറിങുമായി ബന്ധപ്പെട്ട് ബിജെപി വലിയ വിവാദമുയര്‍ത്തിയിരുന്നു. സെന്‍സര്‍ ബോര്‍ഡിലെ ആര്‍എസ്എസ് നോമിനികള്‍ക്ക് ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചുവെന്നായിരുന്നു ആരോപണം. തപസ്യ ജനറൽ സെക്രട്ടറി ജി.എം. മഹേഷ് ഉൾപ്പെടെ നാല് പേർ സെൻസർ ബോർഡ് കമ്മിറ്റിയിലുണ്ട്. ഇവർക്ക് വീഴ്ച പറ്റിയെന്ന് രാജീവ് ചന്ദ്രശേഖർ കോർ കമ്മിറ്റിയിൽ സൂചിപ്പിച്ചതായാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. പിന്തുണ സൗഹൃദം മാത്രമാണെന്നും സിനിമയുടെ ഉള്ളടക്കത്തെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം കോര്‍കമ്മിറ്റിയില്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.