ഏറ്റുമാനൂരിലെ ഷൈനിയുടേയും മക്കളുടേയും മരണം ഭർത്താവ് നോബിയുടെ തുടർച്ചയായ പീഡനത്തിനൊടുവിലെന്ന് പൊലീസ് റിപ്പോർട്ട്. പ്രതി നോബി ആത്മഹത്യ പ്രേരണ നടത്തിയെന്നും പൊലീസ് ജില്ലാ സെഷൻസ് കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ പറയുന്നു. ഭർതൃ വീട്ടിലെ നേരിട്ടുള്ള പീഡനത്തിന് ശേഷവും നോബി പിന്തുടർന്ന് ശല്യപ്പെടുത്തി.
Read Also: ‘എന്നെ ദ്രോഹിക്കാതെ നിനക്കും മക്കള്‍ക്കും ചത്തൂടേ’; ഷൈനിയോട് നോബി
ഷൈനി മരിക്കുന്നതിന് തലേന്ന് രാത്രി പത്തരയോടെ നോബി ഫോണിൽ വിളിച്ചു."എന്നെ ദ്രോഹിക്കാതെ നിനക്കും മക്കൾക്കും പോയി ചത്തുകൂടെ"എന്ന് പറഞ്ഞത് പ്രകോപനം ഉണ്ടാക്കി. നീയും മക്കളും മരിക്കാതെ ഞാൻ നാട്ടിലേക്ക് വരില്ലെന്നും നോബി പറഞ്ഞു. നോബിയുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് മാറ്റിവച്ച ജില്ലാ സെഷൻസ് കോടതി ആവശ്യപ്പെട്ടതിനെ തുടർന്ന് പൊലീസ് സമർപ്പിച്ച റിപ്പോർട്ടിലാണ് വിശദാംശങ്ങൾ. കഴിഞ്ഞമാസം 28 നായിരുന്നു ഏറ്റുമാനൂർ സ്വദേശിനിയായ ഷൈനിയും പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്.