roshy-augustine

കേരളത്തിലെ അണക്കെട്ടുകൾക്കും ജലസംഭരണികൾക്കും ബഫർസോൺ പ്രഖ്യാപിച്ചതോടെ ആശങ്കയിലായ ആയിരക്കണക്കിന് ജനങ്ങള്‍ക്ക് ആശ്വാസം. വിഷയം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചതോടെ ബഫര്‍ സോണ്‍ ഉത്തരവ് നടപ്പാക്കില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.  ഉത്തരവ് പുനഃപരിശോധിക്കുമെന്നാണ് മന്ത്രി ആദ്യം പറഞ്ഞതെങ്കിലും  ഉത്തരവ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടതോടെയാണ് ഉത്തരവ് നടപ്പാക്കില്ലെന്ന് മന്ത്രി ഉറപ്പുനല്‍കിയത്. 

കര്‍ഷകരെ ദോഷകരമായി ബാധിക്കുന്ന നിലപാട് സ്വീകരിക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. അണക്കെട്ടുകള്‍ക്ക് സമീപം നിര്‍മാണത്തിന്  എന്‍ഒസി വേണമെന്നത് പുതിയ കാര്യമല്ലെന്നും മന്ത്രി. 

ENGLISH SUMMARY:

Thousands of residents can breathe a sigh of relief as the Kerala government has decided not to implement the buffer zone order for dams and reservoirs. Water Resources Minister Roshy Augustine announced the decision after the opposition raised the issue in the state assembly. Initially, the minister stated that the order would be reviewed, but following demands from the opposition leader for a complete rollback, he assured that the order would not be enforced.