seema-vineeth-insta-post

വിവാഹത്തില്‍ നിന്നും പിന്മാറാനുള്ള കാരണങ്ങള്‍ വ്യക്തമാക്കി ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്. ആഗ്രഹിച്ച പരിഗണനയോ ബഹുമാനമോ ലഭിച്ചില്ലെന്നും, മുന്‍പ് പോസ്റ്റ് പിന്‍വലിച്ചത് സാഹചര്യത്തിന്‍റെ സമ്മർദ്ദം മൂലമായിരുന്നുവെന്നും അവര്‍ കുറിച്ചു. ആ വ്യക്തിയിൽ നിന്നും അത്തരത്തിലുള്ള മോശം പെരുമാറ്റം ഇനി മേലിൽ ഉണ്ടാവില്ല എന്ന വാക്കിനുമേൽ ആയിരുന്നു അന്ന് ആ പോസ്റ്റ് പിൻവലിച്ചതെന്നാണ് സീമയുടെ വിശദീകരണം. 

'ജീവിതത്തിൽ ഒരു കൂട്ട് ഉണ്ടാവണം എന്നുണ്ടായിരുന്നു. പക്ഷേ വിവാഹം കഴിക്കാനെടുത്ത തീരുമാനം തെറ്റായിപ്പോയി. നാളുകൾക്കു മുൻപ് ആണ് അത് തിരിച്ചറിയുന്നത്. വീണ്ടും ഇങ്ങനെ കുറിക്കാൻ ഇടവരരുതെന്ന് ആഗ്രഹിച്ചിരുന്നു. ഒരിക്കലും യോജിച്ചു പോകാൻ പറ്റില്ല. ഈ ഒരു യോജിപ്പ് ഇല്ലായ്‌മയിൽ നിന്നും പുറത്തു കടക്കാൻ ഭയം ആയിരുന്നു. മറ്റുള്ളവർ എന്തുപറയും, മറ്റുള്ളവരെ എങ്ങനെ ഫേസ് ചെയ്യും എന്നൊക്കെ ഓര്‍ത്തു. 

പക്ഷേ അങ്ങനെ ചിന്തിച്ചിരുന്നാൽ ഇനിയും കാര്യങ്ങൾ കൈവിട്ട് പോകും. ജീവിതത്തിൽ ഞാൻ നേടിയെടുത്തതൊന്നും അത്ര എളുപ്പത്തിൽ ആയിരുന്നില്ല. വ്യക്തിഹത്യയും, ജെന്‍ഡർ അധിക്ഷേപ വാക്കുകളും നേരിട്ടു. ഞാൻ എന്ന വ്യക്തിയെ തന്നെ ഇല്ലായ്‌മ ചെയ്യുന്ന തരത്തിൽ ഉള്ള അധിക്ഷേപ വാക്കുകളും ആണ് കിട്ടിക്കൊണ്ടിരുന്നത്.  

യാതൊരു വിലയും തരാതെ സംസാരിക്കുക. നമ്മളെയും നമ്മുടെ തൊഴിലിനെയും. നമ്മുടെ വളർച്ചയെ പോലും അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിക്കുക. ഇതൊക്കെയുണ്ടായിരുന്നു ജീവിതത്തില്‍. ഒരുപാട് തവണ പറഞ്ഞു കൊടുത്തു.. തിരുത്താൻ ശ്രമിച്ചു.. ഒന്നും നടന്നില്ല. ഒരുപാട് തവണ മറ്റുള്ളവർക്ക് മുന്നിൽ മാതൃക ദമ്പതികളായി അഭിനയിച്ചു. മനഃസമാധാനം നഷ്ടപ്പെടുത്തുന്ന ഒന്നിനെയും അംഗീകരിക്കാൻ സാധിക്കുകയില്ല. സാഹചര്യവും അവസ്ഥയും മനസ്സിലാക്കുന്ന കുറച്ചു സുഹൃത്തുക്കൾ കൂടെ ഉണ്ടാവും'–  സീമ വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

Seema Vineeth instagram post about Partner