യു.എസ് യാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചത് അസാധാരണ നടപടിയെന്ന് മന്ത്രി പി.രാജീവ് മനോരമ ന്യൂസിനോട്. അനുമതി നിഷേധിച്ചത് എന്തിനെന്ന് അറിയില്ല. സ്വഭാവികമായി ലഭിക്കേണ്ടതായിരുന്നു. പദ്ധതി ഓണ്‍ലൈനായി അവതരിപ്പിക്കാന്‍ സംഘാടകര്‍ അവസരം നല്‍കിയിട്ടുണ്ടെന്നും മന്ത്രി ബെയ്റൂട്ടില്‍ പറഞ്ഞു.
മന്ത്രി തലത്തിൽ പങ്കെടുക്കേണ്ട പരിപാടിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. ലബനനിൽ നടക്കുന്ന യാക്കോബായ സഭ അദ്ധ്യക്ഷനായി ജോസഫ് മാർ ഗ്രിഗോറിയോസ് സ്ഥാനമേറ്റ ചടങ്ങില്‍ പങ്കെടുത്ത ശേഷം അമേരിക്കയിലേക്ക് പോകാനായിരുന്നു മന്ത്രിയുടെ പദ്ധതി. അമേരിക്കൻ സൊസൈറ്റി ഒാഫ് പബ്ലിക്ക് അഡ്മിനിസ്ട്രേഷന്‍റെ സമ്മേളനത്തിലേക്കാണ് മന്ത്രി പോകാനിരുന്നത്. മാർച്ച് 28 മുതൽ ഏപ്രിൽ ഒന്നു വരെ വാഷിങ്ടൺ ഡിസിയിലാണ് സമ്മേളനം.