നാരങ്ങാനത്ത് ജോലി ചെയ്യാൻ ഭയമെന്നും , സ്ഥലംമാറ്റം വേണമെന്നും സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറിയുടെ ഭീഷണിക്ക് പിന്നാലെ അവധിയിൽ പോയ വില്ലേജ് ഓഫിസർ. പരാതി കലക്ടർ പൊലീസിന് കൈമാറിയിട്ടുണ്ട്. വില്ലേജ് ഓഫിസർ അഴിമതിക്കാരൻ എന്ന നിലപാടിൽ തന്നെയാണ് സിപിഎം . വില്ലേജ് ഓഫിസർ നടപടികൾ നേരിട്ട ആളാണെന്ന് പത്തനംതിട്ട ജില്ലാ കലക്ടറും സ്ഥിരീകരിച്ചു.
നികുതി ചോദിച്ചതിന് വെട്ടുമെന്ന ഏരിയ സെക്രട്ടറിയുടെ ഭീഷണി വാർത്തയായതോടെ അജ്ഞാതന്‍റെ ഭീഷണി സന്ദേശം എത്തി. തുടർന്നാണ് നാരങ്ങാനം വില്ലേജ് ഓഫിസർ ജോസഫ് ജോർജ് കലക്ടർക്ക് പരാതി നൽകിയതും അവധിയിൽ പ്രവേശിച്ചതും. അവധി അപേക്ഷയിലാണ് ഇവിടെ ജോലി ചെയ്യാൻ ഭയമാണെന്നും സ്ഥലം മാറ്റം വേണമെന്നും ആവശ്യപ്പെട്ടത്.
വില്ലേജ് ഓഫിസറുടെ പരാതി കലക്ടർ പൊലീസിന് കൈമാറിയിട്ടുണ്ട്. വില്ലേജ് ഓഫിസർ അഴിമതിക്കാരനെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സിപിഎം. വില്ലേജ് ഓഫിസർ ജോസഫ് നടപടി നേരിട്ട ആൾ ആണെന്നും കൈക്കൂലി ആരോപണത്തിൽ അന്വേഷണം നടക്കുന്നതായും ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണ പറഞ്ഞു. ആർ ഡി ഓ യോട് മോശമായി പെരുമാറിയതിലും പരാതിയുണ്ട്.
ബുധനാഴ്ചയാണ് നികുതി കുടിശ്ശിക അടയ്ക്കാൻ ആവശ്യപ്പെട്ട് വിളിച്ച വില്ലേജ് ഓഫിസറെ വെട്ടുമെന്ന് പത്തനംതിട്ട ഏരിയ സെക്രട്ടറി എം വി .സഞ്ജു ഭീഷണിപ്പെടുത്തിയത്.