File Photo
ചോദ്യപേപ്പറിനൊപ്പം ഉത്തരസൂചികയും നൽകിയതോടെ വകുപ്പുതല സ്ഥാനക്കയറ്റ പരീക്ഷ റദ്ദാക്കി പിഎസ്‌സി. പിഎസ്‌സിയുടെ റീജണൽ കേന്ദ്രങ്ങളിൽ വച്ച് നടത്തിയ പരീക്ഷയിലാണ് ചോദ്യപേപ്പറിന് ഒപ്പം ഉത്തര സൂചികയും നൽകിയത്. പരീക്ഷ എഴുതാൻ എത്തിയ ഉദ്യോഗസ്ഥർ തന്നെ ഇക്കാര്യം ചൂണ്ടിക്കാണിച്ചതോടെ അബദ്ധം മനസ്സിലാക്കിയ പിഎസ് സി പരീക്ഷ റദ്ദാക്കുകയായിരുന്നു. 216 ഉദ്യോഗസ്ഥർ പരീക്ഷ എഴുതാനായി കേന്ദ്രങ്ങളിൽ എത്തിയിരുന്നു. പരീക്ഷ വൈകുന്നതോടെ നിരവധി ഉദ്യോഗസ്ഥർക്ക് പ്രമോഷൻ നഷ്ടപ്പെടും