തൃശൂര്‍ ദേശമംഗലം കൊണ്ടയൂരില്‍ മദ്യലഹരിയില്‍ മകന്‍ അമ്മയെ തല്ലിച്ചതച്ചു. കൊണ്ടയൂര്‍ സ്വദേശി സുരേഷ് ആണ് അമ്മ ശാന്തയെ തലങ്ങും വിലങ്ങും പൊതിരെ തല്ലിയത്. അവശനിലയിലായ അമ്മ ഇപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രണ്ടു വര്‍ഷം മുന്‍പ് സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്നു സുരേഷ്. ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് അമ്മയോട് ക്രൂരത കാണിച്ചത്. മദ്യലഹരിയില്‍ വീട്ടിലെത്തിയ സുരേഷ് വേലിയില്‍ നിന്നും ശീമക്കൊന്നയുടെ വലിയ തടിയെടുത്താണ് അമ്മയെ ഉപദ്രവിച്ചത്.
അമ്മയെ പതിവായി തല്ലുന്ന ശീലം സുരേഷിനുണ്ടെന്ന് അയല്‍ക്കാരും പറയുന്നു. അവശനിലയിലായ ശാന്തയെ രാവിലെ അയല്‍വാസികള്‍ കണ്ടപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസ് വന്നു കസ്റ്റഡിയിലെടുത്ത സുരേഷിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തേക്കും.