തിരുവനന്തപുരത്ത് നടന്ന ദേശീയ ബധിര കായികമേളയിൽ ഉജ്ജ്വല പ്രകടനവുമായി കോഴിക്കോട് കരുണ സ്പീച്ച് ആൻഡ് ഹിയറിങ്ങ് ഹയർസെക്കണ്ടറി സ്കൂൾ. മൂന്ന് ദിവസങ്ങളിലായി ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തല്‍ 218 പോയിന്‍റോടെ കേരളം കപ്പുയര്‍ത്തി. കരുണ സ്‍കൂള്‍ ഉയര്‍ത്തിയ മികച്ച പോയിന്‍റ് നിലയാണ് സംസ്ഥാനത്തിന് കരുത്തായത്. നൂറിനടുത്ത് പോയിന്റ്റും സമ്മാനിച്ചത് കരുണ സ്കൂളിലെ വിദ്യാർഥികളാണ്.
സ്കൂളിൽ നിന്ന് 18 പേർ പങ്കെടുത്തത്തിൽ 16 പേരും മെഡൽ നേടി. റിലേ മത്സരം കൂടാതെയുള്ള കരുണ സ്കൂളിന്റെ 87 പോയിന്‍റുകള്‍ സംസ്ഥാനത്തിന് മുതൽക്കൂട്ടായി.
16നും 18നും താഴെയുള്ള ആൺകുട്ടികളുടെ ഹർഡിൽസ് വിഭാഗത്തിലും 14 വയസിൽ താഴെയുള്ള ഹൈജമ്പ്, 100 മീറ്റർ ഓട്ടത്തിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ച്ച വച്ചു. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിൽ കലക്ടർ അനുകുമാരി സമ്മാനവിതരണം നടത്തി. സി കെ ഹരീന്ദ്രൻ എംഎൽഎ ചടങ്ങില്‍ അധ്യക്ഷനായി.