plus-two

TOPICS COVERED

കോഴിക്കോട് നാദാപുരത്ത് ഇംപ്രൂവ്മെന്‍റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ  പ്രതി ചേര്‍ക്കുമെന്ന് പൊലീസ്. സാമൂഹിക പശ്ചാത്തല പഠനം നടത്തി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ കുട്ടിയെ ഹാജരാക്കും. പ്ലസ്‌വണ്‍കാരന് പകരം  പരീക്ഷ എഴുതിയ ബിരുദ വിദ്യാര്‍ഥിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ശനിയാഴ്ച്ച നാദാപുരം ആര്‍ എ എസി ഹയര്‍ സെക്കന്‍ഡറി സ്ക്കൂളില്‍ പരീക്ഷ നടക്കുന്നതിനിടയിലാണ് ആള്‍മാറാട്ടം നടന്നത്.പരീക്ഷ തുടങ്ങിയപ്പോള്‍ വിദ്യാര്‍ഥിയെ കണ്ട ഇന്‍വിജിലറേറ്റര്‍ക്ക് സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് മനസിലായത്.പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പകരം ബിരുദ വിദ്യാര്‍ഥി ആയ മുഹമദ് ഇസ്മെയിലാണ് പരീക്ഷ എഴുതിയത്. ആള്‍മാറാട്ടം കണ്ടെത്തിയ അധ്യാപകന്‍ ഉടനെ പ്രധാന അധ്യാപകനെ വിവരം അറിയിച്ചു. പ്രധാന അധ്യാപകന്‍റെ പരാതിയില്‍ നാദാപുരം പൊലീസ് കേസെടുത്ത് മുഹമദ് ഇസ്മെയിലിനെ അറസ്റ്റ് ചെയ്തു.പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് രക്ഷിതാകള്‍ക്ക് നോട്ടീസ് നല്‍കും. കുട്ടിയുടെ  രജിസ്ട്രേഷന്‍ റദ്ദാക്കുന്ന നടപടികള്‍ ഉള്‍പ്പടെ വിദ്യാഭ്യാസ വകുപ്പിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകും. പ്ലസ് വണ്‍ വിദ്യാര്‍ഥിയും മുഹമദ് ഇസ്മെയിലും സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥികളാണ്. ഒരു ഹോസ്റ്റലിലാണ് ഇരുവരും താമസിക്കുന്നത്. 

ENGLISH SUMMARY:

Police to charge a Plus One student for impersonation in the improvement exam at Nadapuram, Kozhikode. The student will be presented before the Juvenile Justice Board after a social background study. The degree student who wrote the exam on his behalf will be produced in court today.