മലപ്പുറം കാടാമ്പുഴയിൽ നിയന്ത്രണംവിട്ട ബൈക്ക് കിണറ്റിലേക്ക് മറിഞ്ഞ് പിതാവിനും മകനും ദാരുണാന്ത്യം. മാറാക്കര സ്വദേശികളായ ഹുസൈൻ, മകൻ ഹാരിഫ് ബാബു എന്നിവരാണ് മരിച്ചത്. പെരുന്നാൾ സൽക്കാരവുമായി ബന്ധപ്പെട്ട് ബന്ധുക്കളെ കണ്ട് മടങ്ങും വഴിയാണ് അപകടം. നിയന്ത്രണം വിട്ട ബൈക്ക് സമീപത്തുള്ള മതിലിൽ ഇടിച്ച് മറുവശത്തെ താഴ്ച്ചയിലുള്ള കിണറ്റിലേക്കു വീണാണ് അപകടം. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല.