തൃശൂർ ചാലക്കുടി ടൗണിൽ ദേശീയപാതയ്ക്ക് തൊട്ടടുത്ത് പുലിയെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. വനം വകുപ്പ് സ്ഥാപിച്ച സിസിടിവി ഇന്നലെ പരിശോധിച്ചപ്പോഴാണ് പുലി നടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ കിട്ടിയത്.
കഴിഞ്ഞ മാസം മുപ്പതാം തിയതി പുലർച്ചെ ഒന്നരയോടെ പുലി ചാലക്കുടി പാലത്തിനടുത്തുള്ള ഡിസിനിമാസിന് സമീപത്ത് കൂടെ നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണിത്. വനം വകുപ്പ് സ്ഥാപിച്ച നിരീക്ഷണ കാമറ ഇന്നലെ പരിശോധിച്ചപ്പോഴാണ് പുലിയുടെ ദൃശ്യങ്ങൾ കിട്ടിയത്.
മുപ്പതാം തീയതി ഈ സ്ഥലത്ത് നിന്ന് തൊട്ടടുത്ത പ്രദേശമായ കണ്ണമ്പുഴ ക്ഷേത്രത്തിന് സമീപം പുലിയുടെ കാല്പാടുകൾ കണ്ടിരുന്നു. ഇവിടെ തന്നെ വനം വകുപ്പ് രണ്ട് കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. തുടർന്നും ശക്തമായ നിരീക്ഷണം ഉണ്ടാകുമെന്ന് വനം വകുപ്പ് അറിയിച്ചു.