കോഴിക്കോട് ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ഷിബിന്‍ ബ്രത്തലൈസറില്‍ കുടുങ്ങിയതിന്‍റെ ചുരുളഴിഞ്ഞു. ഹോമിയോ മരുന്ന് കഴിച്ചതിനാലാണ് ബ്രത്തലൈസര്‍ ശബ്ദിച്ചതെന്ന് കണ്ടെത്തി. ഹോമിയോ മരുന്ന് കഴിച്ചശേഷം തിരുവനന്തപുരത്ത് പരിശോധന നടത്തിയാണ് തെളിയിച്ചത്.
ഒരു വർഷം മുൻപാണ് കെഎസ്ആർടിസി ഡ്രൈവർമാർക്കു ബ്രെത്തലൈസർ പരിശോധന ആരംഭിച്ചത്. ഇതിൽ ഒന്നിൽ കൂടുതൽ പോയിന്റ് രേഖപ്പെടുത്തിയാൽ തിരിവനന്തപുരത്തേക്കു റിപ്പോർട്ട് നൽകും. 6 മാസം സസ്പെൻഷനും പിന്നീടു സ്ഥലം മാറ്റവും ഇതിനെത്തുടർന്നുണ്ടാകും.
ENGLISH SUMMARY:
KSRTC driver Shibin was found to have consumed homeopathic medicine after the breathalyzer went off during a test. The incident, which took place in Kozhikode, was later confirmed through testing in Thiruvananthapuram. As per new policies, drivers who fail the breathalyzer test are subjected to suspension and relocation after six months.