കേരള സര്‍വകലാശാലയിലെ 71 എംബിഎ ഉത്തരകടലാസുകള്‍ എവിടെ പോയി? രണ്ടരമാസം പിന്നിടുമ്പോഴും സര്‍വകലാശാലക്കോ പൊലീസിനോ വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. വെള്ളിയാഴ്ച അധ്യാപകനില്‍ നിന്നു നേരിട്ട് വിവരങ്ങള്‍ തോടാനാണ് തീരുമാനം.
ജനുവരി 12 നേ പാലക്കാടുവെച്ച് ബൈക്ക് യാത്രക്കിടെ 71 ഉത്തരപേപ്പറുകളും നഷ്ടപ്പെട്ടു എന്നാണ് മൂല്യനിര്‍ണയത്തിന് പേപ്പര്‍ കൈവശം വെച്ച അധ്യാപകന്‍ പറയുന്നു. 13 ന് പൊലീസില്‍ പരാതി നല്‍കി. 14 ന് സര്‍വകലാശാലയെ അറിയിച്ചു. പാലക്കാട് പൊലീസ് എന്തെങ്കിലും നടപടി എടുത്തോ? സര്‍വകലാശാലക്ക് വിവരങ്ങള്‍ അറിയില്ല.
അധ്യാപകന്‍വിവരം അറിയിച്ചു കഴിഞ്ഞ് സര്‍വകലാശാല എന്തുചെയ്തു?ഈ സാഹചര്യത്തിലാണ് വെള്ളിയാഴ്ച അധ്യാപകനോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്. റജി്ട്രാറും പരീക്ഷാ കണ്‍ട്രോളറും വിവരങ്ങള്‍ ചോദിക്കും. അധ്യാപകനെതിരെ നടപടി വന്നാലും സംഭവത്തില്‍ വന്‍വീഴ്ച വരുത്തിയ സര്‍വകലാശാലയിലെ ഉദ്യോഗസ്ഥര്‍ക്കും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കും എതിരെ നടപടി ഉണ്ടാകുമോ?